റേഡിയോയുടെ ക്രാ ക്രീ ശബ്ദങ്ങളില്‍ നിന്നു
ആധുനിക മിത്തോളജി രൂപം കൊള്ളുന്നു
ക്രമം തെറ്റി ഒഴുകുന്ന ധ്യാന സംഗീതം
ആത്മാവിലാവാഹിച്ചു
പുതിയ പ്രാര്‍ഥനാ മന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നു.
ഇടക്കിടെ വരുന്ന മൈന്‍ ശബ്ദങ്ങള്‍
അനലോഗില്‍ നിന്നു ഡിജിറ്റലിലേക്ക്
രൂപാന്തരപ്പെടുത്തി
യുക്തി ചിന്തയുണ്ടാക്കുന്നു.
വിസ്മയങ്ങളില്ല!
ചരിത്രരഥങ്ങള്‍
ശാന്തമഹാസമുദ്രത്തില്‍
മുങ്ങി താഴുന്നു.
ഇനിയൊരു ഉണര്‍ത്തു പാട്ടിന്റെ ഗീതവുമായി
ആയിരം കാതമകലെ നിന്നൊരു കിഴവന്‍
തോണിയുമായി വരുന്നതും കാത്തു
യുവ ചിന്തകള്‍ .
ആധുനിക മിത്തോളജി രൂപം കൊള്ളുന്നു
ക്രമം തെറ്റി ഒഴുകുന്ന ധ്യാന സംഗീതം
ആത്മാവിലാവാഹിച്ചു
പുതിയ പ്രാര്‍ഥനാ മന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നു.
ഇടക്കിടെ വരുന്ന മൈന്‍ ശബ്ദങ്ങള്‍
അനലോഗില്‍ നിന്നു ഡിജിറ്റലിലേക്ക്
രൂപാന്തരപ്പെടുത്തി
യുക്തി ചിന്തയുണ്ടാക്കുന്നു.
വിസ്മയങ്ങളില്ല!
ചരിത്രരഥങ്ങള്‍
ശാന്തമഹാസമുദ്രത്തില്‍
മുങ്ങി താഴുന്നു.
ഇനിയൊരു ഉണര്‍ത്തു പാട്ടിന്റെ ഗീതവുമായി
ആയിരം കാതമകലെ നിന്നൊരു കിഴവന്‍
തോണിയുമായി വരുന്നതും കാത്തു
യുവ ചിന്തകള്‍ .
1 comment:
പ്രാചീനതയിലേക്കുള്ള മടങ്ങി പോക്ക്- അതിപ്രചീനമായ ചിന്തയും അതു തന്നെ എന്ന് തോന്നാറുണ്ട്
Post a Comment