നഗരത്തിന്റെ
പല പ്രവിശ്യകളില്‍
ചുവര് ചാരി
നില്‍ക്കുന്നു ജാഡകള്‍
ഇടക്കിടെ
കണ്ണേറ് പാസാക്കി
കണ്ടില്ലെന്ന ഭാവത്തില്‍ .
വാഹനങ്ങള്‍
പോക്കുവരവ്
നിര്‍ത്തിയില്ല
കാലം അവയ്‌ക്കൊപ്പം
ഓവര്‍ടേക്കു
ചെയ്തു കളിക്കുന്നു.
നഗരത്തിന്റെ
കോണുകളില്‍
ചൂടു ചായയുടെ
ആസ്വാദകര്‍ക്ക്
നേരം പോകാന്‍
ചിലതലതെറിച്ച അപകടങ്ങള്‍ .
ജാഡകള്‍ അസ്വസ്ഥരല്ല
അവര്‍ ഇടക്കിടെ
കണ്ണേറ് പാസാക്കി കൊണ്ടു
അറിയാത്ത ഭാവത്തില്‍ ...
2 comments:
ഹോ! എന്തൊരു ജാഡ....
അവനവനിസം അല്ലേ...
നന്നായി കവിത...
ആശംസകള്‍.....
Post a Comment