Monday, December 22, 2008

വാന്‍ഗോഗിലൂടെയൊരു യാത്ര


വാന്‍ഗോഗിന്റെ അര്‍ദ്ധനിശകളിലൂടെ
ഞാനും കുറെ ദൂരം സഞ്ചരിച്ചു.
കടുത്ത ചായകൂട്ട്, ബ്രഷ്‌സ്‌ട്രോക്കുകളുടെ
കട്ട പിടിച്ച ഉന്മാദ വര്‍ണ്ണങ്ങള്‍ .
നക്ഷത്രങ്ങള്‍ ഉരുണ്ടു മറിയുന്ന മാനം.

ക്യാന്‍വാസില്‍ ഹൃദയം പറിച്ചിട്ട വാന്‍ഗോഗിന്റെ
കേള്‍വിയിലൂടെയായെന്റെ അടുത്ത യാത്ര,
റെയില്‍ പാളത്തില്‍ ചെവി ചേര്‍ത്ത് പിടിച്ചു;
ഇരുട്ടിന്റെ ഭയാനകമാം ശബ്ദം,
ഇളകി മറിയുന്ന കേള്‍വിയുടെ അറ്റം,
സിരകളില്‍ തിളച്ചു മറിയുന്ന നിറക്കൂട്ടുകള്‍ .

തിരിച്ചു വരവില്ലാത്ത യാത്രക്കിടയില്‍
പാലം കടന്നു ഊട് വഴിയിലൂടെ,
തടാക കരയില്‍ അലക്കുന്ന യുവതികളോട്
കുശലം പറഞ്ഞങ്ങനെ
പക്ഷികള്‍ കൂട്ടമായ് പറന്നകന്ന
വയലേലകളില്‍ നിന്നു
അസ്തമയ സൂര്യനെ ഒപ്പിയെടുത്തു
ഞാനെന്റെ ക്യാന്‍വാസിലേക്കു തന്നെ മടങ്ങി.

3 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഈ മടക്കം നന്നായിരിക്കുന്നു..

ഭൂമിപുത്രി said...

പുതുമയുള്ളൊരു ‘വാൻഗോഗ്’അനുഭവമാണല്ലൊ!
‘നക്ഷത്രരാത്രി’കുറച്ച് നേരം നോക്കിയിരിയ്ക്കുക തന്നെ വിഭ്രാത്മകം

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു..