Saturday, January 10, 2009

കോഫി ഷോപ്പ്


പാലസ് റോഡിലെ കോഫി ഷോപ്പ്
പശ്ചാത്തല ഭംഗിക്ക്
പച്ചവിരിച്ച പൂന്തോട്ടം
വാടിയ റോസിന്
ഡാഫുഡില്‍ തലയെടുപ്പ്
മാര്‍ജാരനും ഹിപ്പിതൊപ്പിയും
പുതിയ ഭാവത്തില്‍
കവാടത്തില്‍ പരസ്യചിത്രം.

ചതുര മേശക്കു ചുറ്റിലും
കുശുമ്പും കുന്നായ്മയും.
കൊത്തുപണിയുള്ള
ഫര്‍ണിച്ചര്‍ പാളിക്കു
മറുവില്‍ പഞ്ചാര
കൂടിയും കുറഞ്ഞും
സ്വാദുള്ള കോഫി.

ചതുര മേശകളില്‍ പലവിധ
ശബ്ദ കോലാഹലങ്ങള്‍ .
ഭാഷാ സ്‌നേഹിയും കവിയും
അധ്യാപകനും കുശലം.

ചുവപ്പും വെള്ളയും ധരിച്ച
പരിചാരകര്‍
ശ്വാനമതം കാണാതെ പഠിച്ച
അഭ്യസ്തവിദ്യര്‍.

കോഫി ഷോപ്പില്‍
പുതിയ പരീക്ഷണങ്ങള്‍
ചൂടു കൂടിയ ചര്‍ച്ചകള്‍ .

ഫര്‍ണിച്ചര്‍ പാളിക്കപ്പുറം
പഞ്ചാര കൂടിയും കുറഞ്ഞും,
കാമറ കണ്ണുകള്‍ അങ്ങോട്ട് പാളി.

ഞാന്‍ വിത്തൗട്ട് കോഫി കുടിച്ച്
കാശ് കൊടുത്തു
പാലസ് റോഡിലേക്കിറങ്ങി
ഡാഫുഡില്‍ പരിവേഷമുള്ള റോസിന്
ഒരു ചെറു പുഞ്ചിരിട്ടിപ്പു കൊടുത്തു നടന്നു.

1 comment:

ഹരിശങ്കരനശോകൻ said...

പലപ്പോഴും ഇറങ്ങിപ്പോന്നതിന്റെ ഓർമ്മകൾക്ക്....ഒറ്റപ്പെടലിന്റെ വ്യഥകൾക്ക്, അതിന്റെ സ്വപ്‌ന യാഥാർത്ഥ്യങ്ങൾക്ക് സ്വസ്തി