Wednesday, January 14, 2009

എന്‍ടെ അജ്ഞാത കാമുകിക്ക്


എന്റെ ശവകല്ലറക്ക് ചുറ്റും
പുല്‍ചെടികളാല്‍ നിത്യവസന്തം തീര്‍ക്കുക.
പഴയ ശീമ മരങ്ങള്‍ നടുക
അവയുടെ തണലില്‍ പ്രണയിനികളെ കാത്തിരിക്കുന്ന
കാമുകന്‍മാര്‍ക്ക് വിശ്രമിക്കാന്‍ ഇടം നല്‍കുക.
എന്റെ ചുറ്റിലും തണുപ്പുള്ള
കരിങ്കല്ലുകള്‍ സ്ഥാപിക്കുക
എനിക്ക് എട്ടടിയായി
വിപുലപെടുത്തി തരിക.
വിളറിയ എന്റെ ചുണ്ടുകളിലെ
വെണ്മ പുഴു അരിച്ചു തീരും മുന്‍പ്
സങ്കല്‍പ്പങ്ങളില്‍ എന്നെ ചുംബികുക.
നീണ്ട വിശ്രമവേളയില്‍
എന്നെ മടുപ്പിക്കുന്ന രാഗങ്ങള്‍
എന്നില്‍ നിന്നു അകറ്റുക.
എനിക്ക് പൊരുളുകള്‍ കല്‍പ്പിക്കാത്ത
ഒരു പട്ടം തരിക
എന്നെ കുഴിമാടതിലേക്ക്
തള്ളുന്നതിനു മുന്‍പ്
എന്റെ കൈകളെ നോകി പറയുക
'അവന്‌ടെ കൈകള്‍ വെളുത്തതും ശൂന്യവുമാണ്'.
പിറകെ വരുന്ന കരഘോഷങ്ങള്‍ക്ക്
ചെവി കൊടുക്കാന്‍ എനിക്ക് സമയമില്ല.
ഇപ്പോള്‍ എനിക്ക് ചുറ്റുമുള്ള
കരിങ്കല്ലുകളുടെ തണുപ്പ് നുകരാന്‍
എന്നെ അനുവദിക്കുക.

3 comments:

chithrakaran ചിത്രകാരന്‍ said...

ഇത്രക്ക് ആര്‍ഭാടപൂര്‍ണ്ണമായ ഒരു മരണം ആഗ്രഹിച്ചാല്‍ ജീവിതത്തില്‍ എന്തെല്ലാം ആഗ്രഹിക്കും!
നന്നായിരിക്കുന്നു.

പുതിയ ബ്ലോഗറാണോ ?
OT:കേരള ബ്ലോഗ് അക്കാദമിയിലേക്ക് ഇവിടെ ഞെക്കുക.

Unknown said...

വളരെ നന്ദി ചിത്രകാരാ... താങ്കള്‍ പറഞ്ഞതു ശെരിയാണ്
ഞാന്‍ ഒരു അത്യാഗ്രഹിയാണ്. ഭൗതിക ജീവിതം തിഷ്ണകളാല്‍ ദീപ്തം.
പുതിയ ബ്ലോഗറാണ്.

Sureshkumar Punjhayil said...

പിറകെ വരുന്ന കരഘോഷങ്ങള്‍ക്ക്
ചെവി കൊടുക്കാന്‍ എനിക്ക് സമയമില്ല.
......
Ashamsakal....!!!