കാലത്തെ ഒരു
നൂലാക്കി മാറ്റി
എന്നിട്ടും പ്രതലം
വിശദാംശങ്ങളില്ലാതെ
നീളുന്നു
ദിശകള്‍ ഭാഗിച്ചില്ലെങ്കിലും
ചിന്ത സമാന്തരമായി സഞ്ചരിച്ചു
കാലം പ്രജ്ഞയില്‍
ബുദ്ധിയുടെ വേരൂന്നി.
പിന്നെയും ചിന്തയില്‍
അങ്ങുമിങ്ങും ശൂന്യത;
തരിശില്‍ ചിലയിടത്ത്
ഹേമന്തമറിയാത്ത പച്ചപ്പ്.
കാറ്റിന്റെ ദിശ
മാറികൊണ്ടിരുന്നു,
പൂമുഖത്ത് നിന്ന് ചായ്പില്‍
ശബ്ദം കേട്ടപോല്‍
ഫ്‌ളാറ്റിന്‍ ജനലഴിയിലൂടെ
വിദൂരതയില്‍
കണ്ണയക്കുന്നു വീണ്ടും.
പിന്നെയും ചിന്ത
ഉറക്കപിച്ച
പറഞ്ഞുകൊണ്ടങ്ങനെ..
1 comment:
കുട്ടനിത്രയ്ക്കൊന്നും ചിന്തിക്കാതെ ചിത്രം വര തുടരൂ...മനസ്സു മനസ്സിന്റെ വഴിയ്ക്കും കാലം കാലത്തിന്റെ വഴിയ്ക്കും പോട്ടെ.......
Post a Comment